Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago Syro-Malabar

America

ഷിക്കാഗോ സീറോമലബാർ രൂപത സിൽവർ ജൂബിലി കൺവൻഷൻ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂ​യോ​ർ​ക്ക്: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ 9,10,11,12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ​ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​നു വി​ശ്വാ​സി​ക​ളി​ൽ നി​ന്നും ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

രൂ​പ​ത അ​ധ്യ​ക്ഷ​ൻ​മാ​ർ ​ജോ​യ് ആ​ല​പ്പാ​ട്ട്, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, റ​വ. ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി​ൽ , ചാ​ൻ​സി​ല​ർ റ​വ. ഫാ. ​ജോ​ൺ​സ​ൺ കോ​വൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ, പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ. ഫാ. ​റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ങ്ങ​ളും കി​ക്കോ​ഫു​ക​ളും വി​ശ്വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ​ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് സൃ​ഷ്ട്ടി​ച്ച​ത്.

ഓ​രോ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​യും ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കെ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി​കൊ​ടു​ക്കാ​ൻ ഈ ​ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ കൊ​ണ്ട് സാ​ധി​ച്ചു. കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും പ്ര​ത്യ​കം സെ​മി​നാ​റു​ക​ളും വ​ർ​ക്ക്ഷോ​പ്പു​ക​ളു​മാ​ണ് ക​ൺ​വ​ൻ​ഷ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന, മെ​ഗാ മാ​ർ​ഗം​ക​ളി, താ​ള​വി​സ്മ​യം, വി​വി​ധ ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യി​ൽ താ​ത്പ​ര്യ​മു​ള്ള ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ട്.

പ്ര​ശ​സ്ത സി​നി​മ താ​രം ജ​യ​റാം ആ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ പാ​രി​ഷ് ഫെ​സ്റ്റ് പ്രോ​ഗ്രാ​മി​ൽ ഇ​ട​വ​ക ത​ല​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ​ങ്ങ​ളാ​യ സ്പോ​ർ​ട്സ്, ഡാ​ൻ​സ് പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാം. 

 

ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ലെ പ​യ​നി​യേ​ർ​സ്, ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ള്ള കൈ​ക്കാ​ര​ൻ​മാ​ർ, അ​ൾ​ത്താ​ര ശു​ശ്രു​ഷി​ക​ൾ, സ​ൺ​ഡേ സ്കൂ​ൾ, മ​ല​യാ​ളം സ്കൂ​ൾ, ക​ൾ​ച്ച​റ​ൽ അ​ക്കാ​ദ​മി അ​ദ്ധ്യാ​പ​ക​ർ, എ​സ്എം​സി​സി, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി, വി​മ​ൻ​സ് ഫോ​റം, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് എ​ന്നി​വ​യു​ടെ നേ​താ​ക്ക​ൾ, ക്വ​യ​ർ അം​ഗ​ങ്ങ​ൾ​തു​ട​ങ്ങി രൂ​പ​ത​യു​ടെ ആ​രം​ഭ കാ​ലം മു​ത​ൽ ഇ​ട​വ​ക​ളി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും ആ​ദ​രി​ക്കു​ന്ന​താ​ണ്.

 

Latest News

Up